Wed. Jan 22nd, 2025

സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. പുതുവര്‍ഷത്തില്‍ വിവിധ ഔട്ട്ലെറ്റുകളിലൂടെ വിറ്റത് 92.73 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. പുതുവര്‍ഷത്തലേന്ന് ഉള്‍പ്പടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു. ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23, 24 തീയതികളില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് ഇത്തവണ കൂടുതല്‍ വില്‍പ്പന നടത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.