Wed. Jan 22nd, 2025

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

ഏഴ് മാസത്തിനിടെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2022 സെപ്റ്റംബറിലും സിറിയയ്ക്ക് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.