Sat. Apr 26th, 2025

മന്നം ജയന്തി പൊതുസമ്മേളന ഉദ്ഘാടനവേദിയില്‍ വെച്ച് ശശി തരൂര്‍ എം പിയെ കേരള പുത്രനെന്ന് വിശേഷിപ്പിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനോളം യോഗ്യനായ മറ്റൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് ഞാന്‍. അത് തെറ്റായിപ്പോയി. അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. തരൂര്‍ ഒരു വിശ്വ പൗരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഉദ്ഘാടനവേദിയില്‍ തരൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്തതും ശ്രദ്ധേയമായി. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം 100 വര്‍ഷം മുമ്പാണ് അത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ താനിത് ഇടക്കിടക്ക് മനസ്സിലാക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.