Sat. Nov 23rd, 2024

പുതുവര്‍ഷത്തില്‍ അത്ര വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. ലോക സമ്പദ്‌വ്യവസ്ഥക്ക് വലിയ പരീക്ഷണമാണ് 2023 കാത്തുവെക്കുന്നതെന്നും ക്രിസ്റ്റലീന ജോര്‍ജീവ മുന്നറിയിപ്പു നല്‍കി.

ചൈനയും യു എസും യൂറോപ്പുമാണ് ലോക സമ്പദ്‌വ്യവസ്ഥയുടെ ചക്രം തിരിക്കുന്നത്. ഇവരുടെ കാര്യം അവതാളത്തിലായാല്‍ അത് ലോകത്തെ മൊത്തം ബാധിക്കുമെന്നും ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യം അഭിമുഖീകരിക്കുമെന്നുമാണ് ഐഎം എഫിന്റെ മുന്നറിയിപ്പ്. അടുത്ത മാസങ്ങള്‍ ചൈനക്ക് കൂടുതല്‍ നിര്‍ണായകമാവുമെന്നും ജോര്‍ജീവ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈനയുടെത്. കോവിഡ് കേസുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ 40 വര്‍ഷത്തിനിടെ ആദ്യമായി ഏറ്റവും താഴ്ന്ന വളര്‍ച്ചയിലൂടെയാണ് ചൈന കടന്നുപോകുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.