Mon. Dec 23rd, 2024

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണ് പൃഥ്വിരാജിന്റെ ശ്രമമെങ്കില്‍ വാരിയംകുന്നനെ ഓര്‍ത്താല്‍ മതിയെന്നാണ് പ്രതീഷ് വിശ്വനാഥിന്റെ മുന്നറിയിപ്പ്. അതേസമയം മലയാള സിനിമാക്കാര്‍ക്ക് ദിശാബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ടെന്നും തന്റെ ഫേസ്ബുക്ക് പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’.’കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.