Fri. Apr 26th, 2024

ഖത്തര്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഫെലിക്സ് സാഞ്ചസ് തുടരില്ല. കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു. ലോകകപ്പില്‍ സാഞ്ചസിന് കീഴില്‍ ഖത്തറിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഏഷ്യയിലെ എണ്ണം പറഞ്ഞ ഫുട്ബോള്‍ ടീമുകളിലൊന്നായി ഖത്തറിനെ വാര്‍ത്തെടുത്ത പരിശീലകനാണ് ഫെലിക്സ് സാഞ്ചസ്.

സ്പെയിനില്‍ നിന്നും 2006 ല്‍ ഖത്തറിലെത്തിയ അദ്ദേഹം ആസ്പയര്‍ അക്കാദമിയിലൂടെയാണ് ഖത്തര്‍ ഫുട്ബോളുമായുള്ള ബന്ധം തുടങ്ങുന്നത്. 2017ലാണ് ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി സാഞ്ചസ് എത്തുന്നത്. ലോകകപ്പ് ഫുട്ബോളിനായി യൂറോപ്പിലടക്കം മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ടൂര്‍ണമെന്റില്‍ ടീമിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായിരുന്നില്ല

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.