Tue. Apr 23rd, 2024

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് ആന്ധ്രപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. 2 ജയത്തില്‍ നിന്ന് 6 പോയിന്റുകളും 11 ഗോളുകളുമായി കേരളം പോയിന്റ് പട്ടികയില്‍ മികച്ച നിലയിലാണ്. വിജയത്തിനൊപ്പം ഗോളുകളുടെ എണ്ണവും ഫൈനല്‍ റൗണ്ടിലേക്കുള്ള വഴിയില്‍ നിര്‍ണായകമായതിനാല്‍ ആക്രമണ രീതിയില്‍ തന്നെ കളിക്കാനാണ് കേരളത്തിന്റെ തീരുമാനം. 

കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീമിനെ തന്നെയായിരിക്കും കേരളം ഇന്നു കളത്തിലിറക്കുക. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മികച്ച ഫോമിലുള്ള നിജോ ഗില്‍ബര്‍ട്ട് വിഘ്‌നേഷ് സഖ്യം കൂടുതല്‍ സ്‌കോര്‍ നേടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പരിശീലകന്‍ പി.ബി.രമേശ് പറഞ്ഞു. ഇന്നു മറ്റൊരു മത്സരത്തില്‍ മിസോറം ബിഹാറിനെ നേരിടും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.