Fri. Mar 29th, 2024

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍-നസ്‌റിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്‍ കുതിപ്പ്. നാലിരട്ടി ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബില്‍ ചേര്‍ന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുമ്പോള്‍ അല്‍-നസ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ 3.1 മില്യനാണ്.

ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍നിന്ന് 6.61 ലക്ഷം ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററില്‍ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.