Mon. Dec 23rd, 2024

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന രണ്ടാം വർഷവും ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍. പാക്കിസ്ഥാന്റെ നിദാ ദാർ, ന്യൂസിലൻഡിന്റെ സോഫി ഡിവിൻ, ഓസ്‌ട്രേലിയയുടെ തഹ്‌ലിയ മഗ്രാത്ത് എന്നിവർ വനിതകളുടെ പട്ടികയിലുണ്ട്. പുരുഷന്മാരുടെ പുരസ്ക്കാര പട്ടികയില്‍ ബാറ്റ്സ്മാന്‍ സൂര്യകുമാർ യാദവും ഇടം നേടി.

ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ സാം കറൻ, പാകിസ്താന്റെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ് വാൻ, സിംബാബ് വേ ഓൾ റൗണ്ടർ സിക്കന്തർ റാസ എന്നിവരെയാണ് സൂര്യകുമാറിന് പുറമെ നാമനിർദേശം ചെയ്തിരിക്കുന്നത്. 2021ലെ പുരസ്കാരം സ്മൃതി മന്ദാനക്കായിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.