Sat. Feb 22nd, 2025

അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം. വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നുമാത്രമാണ് ഇ പി ജയരാജന്‍ പറഞ്ഞത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്റെ ഭാഗം ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന.

പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്നതിനാലാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.