Fri. May 3rd, 2024

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തിവന്ന സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. സമരം തീര്‍ക്കാന്‍ സിപിഐഎം മുന്നോട്ടുവെച്ച ഫോര്‍മുല പ്രതിപക്ഷം അംഗീകരിച്ചു. ഇതുപ്രകാരം ഡിആര്‍ അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയും.

താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. ഇതോടെ നഗരസഭാ കവാടത്തിനുമുന്നില്‍ നടത്തുന്ന സമരങ്ങള്‍ അവസാനിപ്പിക്കാമെന്ന് പ്രതിപക്ഷ നേതാക്കള്‍ തീരുമാനമെടുത്തു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും എം ബി രാജേഷുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മേയര്‍ രാജി വെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കത്ത് വിവാദത്തില്‍ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നാണ് സിപിഐഎം നിലപാട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.