Sat. Nov 16th, 2024

സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയില്‍ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവം എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ സാഹിത്യോത്സവത്തിന്. സാഹിത്യകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍, സക്കറിയ, കെ.ആര്‍ മീര, കല്‍പ്പറ്റ നാരായണന്‍, തുടങ്ങി അമ്പതോളം സാഹിത്യകാരന്മാരാണ് സാഹിത്യോത്സവത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30ന് ജുഗല്‍ബന്ദിയും സാഹിത്യ ക്വിസും നടക്കും. നാല് വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി സാഹിത്യോത്സവവും ഫിലിംഫെസ്റ്റിവലും ഫുഡ്ഫെസ്റ്റും നടക്കുന്നത്. മാവേലി മണ്‍റം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് മൂന്ന് ദിവസങ്ങളില്‍ പരിപാടി നടക്കുക. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുള്ള ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍, അള്‍ജീരിയ, ലബനാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ സംവിധായകരുടെ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.