Mon. Dec 23rd, 2024

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തില്‍ പ്രിയാ വര്‍ഗീസിനുള്ള  യോഗ്യത ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിലെ അധ്യാപകനുണ്ടായിട്ടും അയോഗ്യനാക്കിയാതായി അരോപണം.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ അപേക്ഷകനായ ഡോ.ജലസ്റ്റില്‍ ഡി പ്രഭുവിന് യോഗ്യതയായ പിഎച്ച്ഡി ബിരുദം നേടിയതിനുശേഷമുള്ള എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ഇല്ലെന്നുപറഞ്ഞാണ് അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്. എന്നാൽ നിശ്ചിതകാലത്തെ അധ്യാപനപരിചയമില്ലെങ്കിലും പ്രിയാ വര്‍ഗീസിന്റെ അപേക്ഷ സ്‌ക്രീനിങ് കമ്മിറ്റി സ്വീകരിച്ചിരുന്നു. ഇതാണ് സെനറ്റില്‍ ചോദ്യം ചെയ്തത്. ക്രമവിരുദ്ധമായി നിയമിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും സെനറ്റില്‍ യുഡിഎഫ് അംഗങ്ങള്‍ വാദിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.