Fri. Nov 22nd, 2024

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലയെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഎഫ്.

മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ യാത്രയ്ക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആരോപിച്ചതിന് പിന്നാലെയാണ് സിആര്‍പിഎഫിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിസംബര്‍ 22 ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍ നടത്തിയതായി സിആര്‍പിഎഫ് അറിയിച്ചു. എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.