Wed. Nov 6th, 2024

ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ മരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച സിറപ്പ് കഴിച്ച് 18 കുട്ടികളെങ്കിലും മരിച്ചതായി ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഡോക്-1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളില്‍ 18 പേരും മരിച്ചതായി മന്ത്രാലയം അരോപിച്ചു. ഒരു ബാച്ച് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നു, ഇത് വിഷ പദാര്‍ത്ഥമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഖുറാമാക്‌സ് മെഡിക്കല്‍ എല്‍എല്‍സിയാണ് ഉസ്‌ബെക്കിസ്ഥാനിലേക്ക് സിറപ്പ് ഇറക്കുമതി ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.  ഡോക്ടറുടെ നിര്‍ദേശമില്ലാതെയാണ് പലരും മെഡിസിന്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു മുമ്പ് ഗാംബിയയിലും സമാന രീതിയിലുള്ള മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ഫാര്‍മസികളില്‍ നിന്നും ഡോക്-1 മാക്സ് ഗുളികകളും സിറപ്പുകളും പിന്‍വലിച്ചതായി ഉസ്‌ബെക്ക്സ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.