രാജ്യത്തെവിടെയിരുന്നും വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുക.ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയുടെ കരട് രൂപം അടുത്തമാസം വിശദീകരിക്കും.
പുതുതായി വികസിപ്പിച്ച എം 3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്.
യുവാക്കള്‍ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.