Mon. Dec 23rd, 2024

ലോകകപ്പിനു ശേഷം വീണ്ടും സജീവമായി ഫ്രഞ്ച് ലീഗ് വണ്‍.  ഇന്നു നടക്കുന്ന ഹോം മത്സരത്തില്‍ പി എസ് ജി. സ്ട്രാറ്റ്‌സ്ബര്‍ഗിനെ നേരിടും. പി എസ് ജി യുടെ സൂപ്പര്‍താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പാരീസിലെത്തി പരിശീലനം പുനരാരംഭിച്ചു.

ലോകകപ്പിന്റെ വിജയം ആഘോഷത്തിനുശേഷം ലയണല്‍ മെസ്സി  അടുത്തയാഴ്ച പി എസ് ജിക്കൊപ്പം ചേരും.

വിജയമാഘോഷിക്കാന്‍ ജനുവരി ഒന്നു വരെ അവധി നല്‍കിയതാണെന്നും അതുകഴിഞ്ഞയുടന്‍ താരം തിരിച്ചെത്തുമെന്നും പരിശീലകന്‍ ക്രിസ്റ്റഫ് ഗാല്‍ട്ടിയെ പറഞ്ഞു. ജനുവരി രണ്ടിനോ മൂന്നിനോ താരം ടീമിനോപ്പം ചേരും. അവധിക്കാലം കഴിഞ്ഞ് ഫിറ്റ്ന്സിലേക്കെത്താന്‍ നാളുകളെടുക്കുമെന്നതിനാല്‍ രണ്ടു മത്സരങ്ങളില്‍ മെസ്സി ഇറങ്ങിയേക്കില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.