Mon. Nov 25th, 2024

തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐഎം ദേശീയ നേതൃത്വം. ഇപി ജയരാജന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി ബി യിലെ ഭൂരിപക്ഷം അംഗങ്ങളും. വിഷയം ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗം പരിഗണിയ്ക്കും. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇപി ജയരാജന്‍ വിവാദം പോളിറ്റ് ബ്യൂറോ പരിഗണിയ്ക്കുക. വിശദമായ ചര്‍ച്ചയിലേക്ക് കടന്നാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. നിലവില്‍ നേരിട്ട് ഇടപെടാതെ വിഷയം വിലയിരുത്തുകയാണ്  കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല. ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും. പാര്‍ട്ടിയില്‍ ഒതുങ്ങേണ്ടത് പൊതുസമൂഹത്തില്‍ ചര്‍ച്ചയായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയുണ്ട്. അതേസമയം ആരോപണം മാധ്യമ സൃഷ്ടിയെന്നും പിബിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദൻ്റെ ഈ വിശദീകരണം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.