Tue. Nov 5th, 2024

സംസ്ഥനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്ന ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്കിന് അപേക്ഷിക്കാനാവും. 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനരാരംഭിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്.

കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേയ്‌സ് മാര്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേയ്‌സ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥയാണ് ഇപ്പോള്‍ വഴി മാറിയത്. സംസ്ഥാന കായികമത്സരങ്ങളും ശാസ്ത്രമേളയും പൂര്‍ത്തിയാവുകയും സ്‌കൂള്‍ കലോത്സവം അടുത്ത ആഴ്ച നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്ക് ഗ്രേയ്‌സ് മാര്‍ക്ക് നേടിയെടുക്കാനാവും

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.