Sun. Dec 22nd, 2024

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. തന്റെ 100-ാം ടെസ്റ്റിലാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. ടെസ്റ്റ് സെഞ്ചുറിക്കായി മൂന്നു വര്‍ഷമാണ് താരം കാത്തിരുന്നത്. 2020 ല്‍ ന്യൂസിലന്റിനെതിരെയാണ് അവസാനമായി വാര്‍ണര്‍ ടെസ്റ്റ് സെഞ്ചുറി നേടിയത്. 144 പന്തുകളില്‍ നിന്നാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സെഞ്ചുറി പിന്നിട്ടത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് വാര്‍ണര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ 25-ാം സെഞ്ചുറിയാണിത്. രണ്ട് ഇരട്ടസെഞ്ചുറിയും 34 അര്‍ധശതകവും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.