Wed. Dec 18th, 2024

ശ്രീലങ്കക്കെതിരായ  ഇന്ത്യന്‍ ടീമിനെ ഇന്ന്  പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി-20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടി-20 ടീമില്‍ ഉള്‍പ്പെട്ടേക്കും.

അതേസമയം ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങള്‍ കെ എല്‍ രാഹുലിന് തിരിച്ചടിയായി. ടി-20 ടീമിലേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏകദിനത്തില്‍ രാഹുല്‍ തുടരും. ടി-20കളില്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും തിരികെയെത്താന്‍ സാധ്യതയുണ്ട്. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.