Mon. Dec 23rd, 2024

ഉത്തരേന്ത്യയില്‍ അതിശൈത്യ തരംഗം തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍മഞ്ഞ് കൂടിയ സാഹചര്യത്തില്‍ ഗതാഗതം തടസപ്പെട്ടു. ഹരിയാനയില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസും ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7  ഡിഗ്രി സെല്‍ഷ്യസുമാണ്.

വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം രൂപപ്പെട്ട ശൈത്യ തരംഗം അടുത്ത ആഴ്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതിശൈത്യ തുടരുന്നതിനാല്‍ യുപിയില്‍ രണ്ട് ജില്ലകളിലെ സ്‌കൂളുകളില്‍ ജനുവരി രണ്ട് വരെ അവധി പ്രഖ്യാപിച്ചു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.