Thu. Jan 23rd, 2025

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യോഗം ചേരും. ഇ പി ജയരാജനെതിരേ സംസ്ഥാനസമിതിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണം ഇന്ന് തുടങ്ങുന്ന പി ബി പരിഗണിക്കും. പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാനനേതൃത്വത്തിനു നിര്‍ദേശം നല്‍കാനാണ് സാധ്യത. പി ജയരാജന്‍ ഇതുവരെ പരാതി എഴുതിനല്‍കിയിട്ടില്ല. അതിനാല്‍, രേഖാമൂലം വരുന്നമുറയ്ക്ക് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം.

പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത. പാര്‍ട്ടിക്കുള്ളിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള അടിസ്ഥാന പ്രശ്‌നമെന്താണെന്നും സാമ്പത്തിക ആരോപണത്തിന്റെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പി ബി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.