Wed. Jan 22nd, 2025

കൊച്ചിയിൽ വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകുമെന്ന വിവരത്തെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസ്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതണം. പരിപാടിയില്‍ ഭാഗമാകുന്നവരുടെ പേര് വിവരങ്ങള്‍ സംഘാടകര്‍ പ്രത്യേകം സൂക്ഷിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോര്‍ട്ടുകൊച്ചിയിലുള്‍പ്പെടെ നടക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരും തിരിച്ചറിയല്‍ രേഖ കരുതണം. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും സംയുക്തപരിശോധന ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കും. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.