Mon. Dec 23rd, 2024

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ച് അധികൃതര്‍. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നത്.

നേരത്തെ, പ്രസവാവധിക്ക് പോകുന്നത് വിദ്യാര്‍ത്ഥിനികളുടെ പഠനത്തേയും കോഴ്സ് വര്‍ക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തില്‍ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. എംജി സര്‍വകലാശാലയിലും സര്‍വകലാശാലയുടെ കീഴില്‍ വരുന്ന കോളജുകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി ബാധകമാകും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.