Mon. Dec 23rd, 2024

കോവിഡ്-19  സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേരുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ കോവിഡ് സാഹചര്യത്തെക്കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. 

കോവിഡ് വ്യപനം തടയുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് മാണ്ഡവ്യ ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.