Mon. Dec 23rd, 2024

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. 10 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ദിവസം ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിദയെ ആശുപത്രയില്‍ എത്തിച്ചിരുന്നു. കുത്തിവെയ്പ്പും എടുത്തതായാണ് റിപ്പോര്‍ട്ട്.

നാഷനല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാനായി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക്  താമസത്തിനും ഭക്ഷണത്തിനുമുള്ള  സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയിരുന്നില്ല. അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.