Mon. Dec 23rd, 2024

ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍. എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം,എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി,എറണാകുളം ജംഗ്ക്ഷന്‍- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.ഇന്നു മുതല്‍ ജനുവരി 2 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ്.

അതേസമം ക്രിസ്മസ് ന്യൂ ഇയര്‍ തിരക്ക് പരിഗണിച്ച് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച ട്രെയിന്‍ സര്‍വീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘടനകള്‍ മധ്യറെയില്‍വേയ്ക്ക് നിവേദനം നല്‍കും. ഇന്ന് വൈകീട്ട് 3.30ന് മുംബൈ സിഎസ്ടിയില്‍ നിന്ന് കോട്ടയം വഴി കന്യാകുമാരിക്ക് പോവുന്ന ഒരേ ഒരു സര്‍വീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.