Thu. Jan 23rd, 2025

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍  അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്. കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ്,  ഡിസിസി ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭൗതികശരീരം പുളിമൂട് അംബുജ വിലാസം റോഡിലെ വസതിയിലെത്തിക്കും. ദീര്‍ഘകാലം മാധ്യമ മേഖലയിലും സജീവമായിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.