Fri. Aug 8th, 2025

ലോകകപ്പ് മത്സര പ്രദര്‍ശനത്തിനിടെ എസ്ഐക്ക് മര്‍ദനം. തിരുവനന്തപുരം പൊഴിയൂര്‍ എസ്.ഐ എസ്.സജിക്കാണ് മര്‍ദ്ദനമേറ്റത്. പൊഴിയൂര്‍ ജംഗ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.

സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ,സജി യെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.