Mon. Dec 23rd, 2024

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍. വിമാന –ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറായാല്‍ പോലും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.  ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കാല്‍ലക്ഷത്തോളമായി. ഫ്ളെക്സി ചാര്‍ജ്  സംവിധാനം ആക്കിയതോടെ രാജധാനി ടിക്കറ്റുകള്‍ക്ക് സാധാരണ ട്രെയിന്‍ ടിക്കറ്റിന്റെ ഇരട്ടി നല്‍കണം. തല്‍ക്കാല്‍ ടിക്കറ്റുകള്‍ സെക്കന്റുകള്‍ക്കുള്ളിലാണ് തീരുന്നത്. എംപിമാര്‍ക്ക് നല്‍കുന്ന എമര്‍ജന്‍സി ക്വാട്ടയില്‍ പോലും ടിക്കറ്റുകള്‍ റെയില്‍വേ നല്‍കുന്നില്ല. സ്ഥിരമായി മറുനാട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല  അഡ്മിഷനും അഭിമുഖത്തിനുമൊക്കെ തല്‍ക്കാലത്തേക്ക് കേരളത്തിന് പുറത്ത് എത്തിയവര്‍ക്കും നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.  അതേസമയം, കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് രാജ്യസഭാംഗം ഡോ വി ശിവദാസന്‍ റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.