Mon. Dec 23rd, 2024

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അബദ്ധപഞ്ചാങ്കമാണെന്ന് പറയുമ്പോഴും അത് തന്നെ സുപ്രീകോടതിയിൽ സമര്‍പ്പിക്കുമെന്ന് പറയുന്നത് തികഞ്ഞ വഞ്ചനയും കാപഠ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

“കര്‍ഷകരെ സംരക്ഷിക്കണം, സീറോ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണം- ഇക്കാര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും” രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ബഫര്‍ സോണ്‍ ആശങ്കയില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിധിക്കൊപ്പം സുപ്രിംകോടതി ആവശ്യപ്പെട്ടത് ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതനുസരിച്ചാണ് ഉപഗ്രഹ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇത് പൂര്‍ണമല്ലെങ്കിലും കോടതിയില്‍ പ്രതിസന്ധിയാകില്ല. കോടതിയില്‍ നല്‍കിയ പുനപ്പരിശോധന ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിലേക്കാണ് ഉപഗ്രഹ സര്‍വേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.