Mon. Dec 23rd, 2024

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ സമയത്ത് ഗൂഗിളിന്റെ സെര്‍ച്ച് ട്രാഫിക് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ലോകം മുഴുവന്‍ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇതൊരു റെക്കോര്‍ഡ് നേട്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഏറ്റവും മികച്ച കളികളില്‍ ഒന്നായിരുന്നു. ഫ്രാന്‍സും അര്‍ജന്റീനയും നന്നായി കളിച്ചു. മെസിയെക്കാള്‍ ഇതിന് അര്‍ഹതയുള്ള വേറെ ആരുമില്ല.’, സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.