ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് 5 മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും. അതേസമയം ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സ്വൈരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു.