Mon. Dec 23rd, 2024

ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന കിരീടത്തി മുത്തമിട്ടു. ഷൂട്ടൗട്ടില്‍ 42നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചു എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാന്‍സിനായി കിലിയന്‍ എംബപെ ഹാട്രിക് നേടി. അര്‍ജന്റീനയ്ക്കായി മെസ്സി ഇരട്ടഗോള്‍ നേടി. എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനക്കായി ഒരു ഗോള്‍ നേടി

ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. 2014 ലോകകപ്പിലും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫ്രാന്‍സിന്റെ കിലിയന്‍ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുന്‍പ് മെസ്സിയും എംബപെയും അഞ്ച് ഗോളുകള്‍ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലില്‍ ഇരട്ടഗോള്‍ നേടിയ മെസിയെ ഹാട്രിക് മികവില്‍ മറികടന്നാണ് എംബപെയുടെ ഗോള്‍ഡന്‍ ബൂട്ട് നേട്ടം.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും മികച്ച യുവതാരമായി അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസും നേടി

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.