Sun. Jan 5th, 2025

തിരുവന്തപുരം പേരൂർക്കട വഴയിലയിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ ജയിലിനുള്ളിൽ തൂങ്ങി മരിച്ച നലിയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ജില്ല ജയിലിലെ ശുചിമുറിയിർ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ വഴയിലയിലെ റോഡരികിലാണ് രാജേഷ് പങ്കാളിയായിരുന്ന സിന്ദുവിനെ കൊലപ്പെടുത്തിയത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് രാജേഷിന്ർറെ കുറ്റസമ്മതം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.