Wed. Jan 22nd, 2025

വേണ്ടി വന്നാല്‍ ഇന്ത്യക്കെതിരെ ആണാവക്രമണം നടത്തുമെന്ന് പാകിസ്താന്‍ മന്ത്രിയും പീപ്പള്‍സ് പാര്‍ട്ടി നേതാവുമായ ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ഗുജറാത്തിലെ കശാപ്പുകാരന്‍ പരാമര്‍ശനത്തിന് പിന്നാലെയാണ് ഷാസിയ മാരിയുടെ പ്രസ്താവന. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്താന്റെ പക്കല്‍ ആറ്റം ബോംബുണ്ടെന്ന് ഇന്ത്യ മറക്കരുതെന്നും ഷാസിയയുടെ പരാമര്‍ശം. ആണവ നിലയം വെറുതെയുണ്ടാക്കിയതല്ല ആവശ്യം വന്നാല്‍ അത് പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഷാസിയ മാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാക്കിസ്താനെന്നും അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും അവര്‍ പറഞ്ഞു. ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയല്‍ക്കാരോട് നല്ല രീതിയില്‍ പെരുമാറേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാന്‍ മാത്രമാണെന്നും ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി ആണ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ വിവാദ പരാമര്‍ശം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.