Sat. Apr 5th, 2025

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ് എഫ് എസ് ഐ – കെ ആർ മോഹനന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. രാജ്യാന്തരമേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.