Sat. Jan 18th, 2025

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം. 50 ല്‍ അധികം ആളുകളെ കാണാതായതായി  റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് കോലാലംപൂരിന് സമീപമുളള ഒരു ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തലസ്ഥാനമായ കോലാലംപൂരില്‍  സെലാംഗൂര്‍ എന്ന സ്ഥലത്ത് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലില്‍ 79 പേര്‍ കുടുങ്ങിയതായും ഇതില്‍ 23 പേരെ രക്ഷപെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട രണ്ടുപേര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 51 പേരെ കാണാതാവുകയും ചെയ്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.