Sun. Dec 22nd, 2024

തിരുവനന്തപുരം പേരൂര്‍ക്കടയില്‍  യുവതിയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശിനി സിന്ധു  ആണ് കൊല്ലപ്പെട്ടത്. 50 വയസ്സായിരുന്നു. ഒപ്പം താമസിച്ചിരുന്ന  വഴയില സ്വദേശി രാജേഷ് എന്ന 46 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിൽ വച്ച്  സിന്ധുവിനെ രാജേഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാള്‍ സ്ത്രീയുടെ കഴുത്തില്‍ വെട്ടിയെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സിന്ധു തന്നിൽനിന്ന് അകന്നു മാറുന്നു എന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.