Fri. Nov 22nd, 2024

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജികൾ. എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്ന് പുറത്താക്കിയതെന്ന് ഗവർണ്ണർ അറിയിച്ചിരുന്നു.

ചാൻസലറായ തന്റെ നടപടികൾക്കെതിരെ ഹർജിക്കാർ പ്രവർത്തിച്ചതു കൊണ്ടാണ് പ്രീതി പിൻവലിച്ചതെന്നും, സെനറ്റ് താനുമായി നിഴൽ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവർണ്ണര്‍ വ്യക്തമാക്കുന്നു. എന്നാൽ പ്രീതി പിൻവലിക്കുന്നത് നിയമ പ്രകാരമാകണമെന്ന് കോടതിയും ചൂണ്ടിക്കാട്ടുകയുണ്ടായി. സെനറ്റംഗങ്ങൾ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് ഉച്ചയ്ക്ക് 1.45 ന് വിധി പറയും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.