Mon. Dec 23rd, 2024

പി.വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ കിറ്റ്ക്സ് എം.ഡി സാബു എം ജേക്കബ് അടക്കമുള്ള ട്വന്റിട്വന്റി നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ ഘട്ടത്തില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ പ്രതികള്‍ ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യലിന് വിളിപ്പിക്കാവൂ. ചോദ്യം ചെയ്യലിന്റെ പേരില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് സാബു എം.ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആറു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസെടുത്തിരിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.