Thu. Jan 23rd, 2025

സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരായില്ല. സഭാധ്യക്ഷന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്തമാസം 18നു ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹാജരാകാന്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. നേരിട്ടുഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി   സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രായം കണക്കിലെടുത്ത് ഇളവ് നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.