പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞമാസം 29-ാം തീയതിയാണ് ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതല്‍ നാലുദിവസമാണ് വിദ്യാര്‍ഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതല്‍ വിദ്യാര്‍ഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതര്‍ മനസിലാക്കുന്നത്. അതേസമയം, കോളജിന്റെ ഹാജര്‍ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശിനിയാണ് വിദ്യാര്‍ഥിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത്. കുറ്റമറ്റ രീതിയിലാണ് പ്രവേശനം നടത്തുന്നതെന്നും അഡ്മിറ്റ് കാർഡ് വച്ചാണ് ആദ്യ ദിനം അറ്റൻഡൻസ് രേഖപ്പെടുത്തുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി. സജീത്ത് പറഞ്ഞു. കുട്ടികൾ വൈകി എത്തിയതിനാൽ ക്ലാസ് ആരംഭിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയെ താൽക്കാലികമായി ക്ലാസിൽ കയറ്റി ഇരുത്തിയതാണെന്നാണ് ഡോ.കെ.ജി. സജീത്തിന്റെ വിശദീകരണം.