ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍. ബി ശ്രീകുമാര്‍, പി.എസ് ജയപ്രകാശ് അടക്കം മൂന്ന് പ്രതികളാണ് ജാമ്യ ഹര്‍ജി നല്‍കിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സുപ്രിം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി തെളിവുകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ഒരാഴ്ചക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.