ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കോളീജീയത്തിന്റെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിവരങ്ങള്‍ പൊതു സമുഹത്തിന് നല്‍കാനാവില്ലെന്നും അവസാന തീരുമാനം മാത്രമേ പുറത്ത് വിടാനാവു എന്നും വ്യക്തമാക്കി സാമുഹ്യപ്രവര്‍ത്തകയുടെ ഹര്‍ജി തള്ളി. സാമൂഹിക പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജ് വിവരവകാശ നിയമപ്രകാരം 2018 ഡിസംബറില്‍ രണ്ട് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ ആണ് തേടിയത്. വിഷയത്തില്‍ പരാതിക്കാരി കോളീജിയത്തില്‍ അംഗമായിരുന്ന ഒരു ജഡ്ജിയുടെ അഭിമുഖത്തിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അതില്‍ കോടതിക്ക് പ്രതികരിക്കാനാവില്ല എന്നും സുപ്രീംകോടതി ഹര്‍ജി തള്ളവെ വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ മദന്‍ ബി ലോകൂര്‍, എ കെ സിക്രി , എസ് എ ബോബ്‌ഡേ, എന്‍ വി രമണ എന്നിവര്‍ ചേർന്ന് എടുത്ത തീരുമാനം സുപ്രീംകോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നുില്ല. ഈ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെട്ടിരുന്നു. 2019 ജനുവരിയില്‍ ഇത് സംബന്ധിച്ച തന്റെ നിരാശ ജസ്റ്റിസ് ലോകൂര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.