ഫോർട്ട് കൊച്ചി: പ്രതിദിനം ആയിരക്കണക്കിന് വിദേശ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്ന കൊച്ചിയുടെ പ്രധാന വിനോദ കേന്ദ്രമായ ഫോർട്ട്കൊച്ചി ബീച്ച് അപകടച്ചുഴിയിൽ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത് പത്ത് ജീവനുകൾ ആണ്. അതിൽ 6 വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അവസാനമായി കാണാതായ കൊല്ലം സ്വദേശിയെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. പകൽ സമയത്ത് മാത്രമാണ് ലൈഫ്ഗാർഡുള്ളത്. വൈകിട്ട് ബീച്ചിൽ യാതൊരു നിയന്ത്രണവുമില്ല. ഈ സമയം കടലിലിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ലൈഫ് ഗാർഡുകളുടെ പ്രവർത്തനം കാര്യക്ഷമം അല്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
By Treesa Mathew
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.