Wed. Dec 18th, 2024
the-basketball-league-has-started

കടവന്ത്ര: ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ദേശീയ ലീഗ്  ഐഎൻബിഎല്ലിന് കൊച്ചിയിൽ തുടക്കമായി. ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ 16 മുതൽ 20 വരെ കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിൽ (രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം) നടക്കും. കൊച്ചി, ബാംഗ്ലൂർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, മുംബൈ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകൾ മത്സരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ  ആദ്യ റൗണ്ട് ആരംഭിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കാണികൾക്ക് പ്രത്യേക ഗേറ്റ് വഴി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. രണ്ടാം റൗണ്ട് 26 മുതൽ 30 വരെ ജയ്പൂരിലും മൂന്നാം റൗണ്ട് ഡിസംബർ 7 മുതൽ 11 വരെ പൂനെയിലും നടക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.