കലൂർ: കേരള എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി ലഹരിക്കെതിരെ നടത്തുന്ന തീവ്ര യജ്ഞ പരിപാടി കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 15 രാവിലെ 11 ന് ജവഹർലാൽ നെഹ്‌റു മെട്രോ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ലഘു ലേഖകൾ വിതരണം ചെയ്തു. ഓട്ടംതുള്ളൽ, തെരുവ് നാടകം, ഫ്ലാഷ് മൊബ് തുടങ്ങിയവ സംഘടിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകളിൽ ലഹരി വിമുക്ത പ്രതിജ്ഞകൾ ചൊല്ലികൊടുത്തു.
Advertisement