Mon. Dec 23rd, 2024
inaugurated-the-anti-drug-program

കലൂർ: കേരള എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി ലഹരിക്കെതിരെ നടത്തുന്ന തീവ്ര യജ്ഞ പരിപാടി കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ്‌ ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 15 രാവിലെ 11 ന് ജവഹർലാൽ നെഹ്‌റു മെട്രോ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ലഘു ലേഖകൾ വിതരണം ചെയ്തു. ഓട്ടംതുള്ളൽ, തെരുവ് നാടകം, ഫ്ലാഷ് മൊബ് തുടങ്ങിയവ സംഘടിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകളിൽ ലഹരി വിമുക്ത പ്രതിജ്ഞകൾ ചൊല്ലികൊടുത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.